ഈ പത്തു ദിവസം ഞങ്ങൾക്ക് ക്രിസ്മസ് പരീക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടി ആയിരുന്നു പരീക്ഷ സമയം രാവിലെ മുതൽ ഉച്ച വരെയും, ഉച്ച മുതൽ വൈകുന്നേരം വരെയുമായിരുന്നു. ചില ദിവസങ്ങളിൽ രാവിലെമുതൽ വൈകുന്നേരം വരെ പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു . ഉച്ചവരെ പരീക്ഷ ഉള്ള ദിവസങ്ങൾ അതിന് ശേഷം ഞങ്ങളുടെ വർക്കുകൾ എഴുതാൻ ഉപയോഗിച്ച്. ഞാനും ഫാത്തിമയിൽ നിന്നുമുള്ള സൂര്യയും കൂടി ആയിരുന്നു 8C, 8D ൽ നിന്നിരുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ പരീക്ഷ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ സാധിച്ചത്. എനിക്ക് 8C ൽ ആയിരുന്നു 10 A യിലെ 10 പെൺകുട്ടികളും 8 B യിലെ 20 പെൺകുട്ടികളും ആയിരുന്നു ഞാൻ നിന്ന ക്ലാസ്സിൽ ഉണ്ടായിരുന്നത്. 3 :45 ന് ഞങ്ങൾ പതിവു പോലെ വീട്ടിലേക്ക് മടങ്ങി
No comments:
Post a Comment