Wednesday, January 22, 2020

Weekly diary(20/1/2020-22/1/2020)

ടീച്ചിംഗ് പ്രാക്ടീസ് കഴിയുന്ന ആഴ്ച ആയിരുന്നു ഇത്. സ്കൂളിൽ എല്ലാ സ്റ്റാഫ്‌ അംഗങ്ങൾക്കും മധുരം നൽകി. രജിസ്റ്റർ ഒപ്പിട്ടു വാങ്ങി എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

Friday, January 17, 2020

Weekly diary (13/01/2020-17/1/20)

 ആഴ്ചയിൽ 8B ൽ ക്ലാസ്സ്‌ എടുത്തു.ജലവും  ലോഹങ്ങളുമായുള്ള ഭാഗം പഠിപ്പിച്ചു. അതോടെ ജലം പാഠം തീർന്നിരുന്നു. 14/1/20 ജലമലിനീകരണം എന്ന വിഷയവുമായി ബന്ധപെട്ടു ക്ലാസ്സ്‌ എടുത്തു.

Friday, January 10, 2020

Weekly diary (6/01/2020 - 10/01/2020)

7, 8 തീയതികളിൽ റെഗുലർ ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. 8B ൽ  പ്രതലബലം, ജലവും വാതകങ്ങളും, ജലം സർവിക ലായകം, ജലമലിനീകരണം എന്നിവ ക്ലാസ്സിൽ അവതരിപ്പിച്ചു. 6/1/20 ൽ കോളേജിൽ നിന്നും ടീച്ചർ വന്നിരുന്നു. ഗിരിജ ടീച്ചറൂം , സൗഫി ടീച്ചറൂം വന്നിരുന്നു അന്നുതന്നെ. അഖില, റിനു, ലിജ എന്നിവരുടെ ക്ലാസ്സ്‌ കാണാനും പോയിരുന്നു

Saturday, January 4, 2020

weekly diary ( 30/12/2019 - 4/01/2020 )

ഈ  ആഴ്ചയിൽ എനിക്ക് 8 A, 9B, 8B എന്നീ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 9B ൽ പോയി ക്ലോറിനെ പറ്റിയും 8 A ൽ പോയി ശബ്ദപ്രേഷണം എന്ന ഭാഗവും പഠിപ്പിച്ചു.  8B ൽ ജലം എന്ന പുതിയ പാഠം പഠിപ്പിച്ചു തുടങ്ങി . 1/1/2020ൽ  പുതുവത്സര ദിനത്തോടനുബസ്ന്ധിച്ച ഭക്ഷണം സ്കൂളിൽ നിന്നായിരുന്നു.  സൂര്യ, റിനു, രശ്മി എന്നിവരുടെ ക്ലാസ്സ്‌ നിരീക്ഷിക്കാനും പോയിരുന്നു. രാഖി എന്റെ ക്ലാസ്സ്‌ കാണാനും വന്നിരുന്നു

Wednesday, December 18, 2019

Weekly Diary ( 9/12/2019 - 18/12/2019 )

ഈ പത്തു ദിവസം ഞങ്ങൾക്ക് ക്രിസ്മസ് പരീക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടി ആയിരുന്നു   പരീക്ഷ സമയം രാവിലെ മുതൽ ഉച്ച വരെയും, ഉച്ച മുതൽ വൈകുന്നേരം വരെയുമായിരുന്നു.  ചില ദിവസങ്ങളിൽ രാവിലെമുതൽ വൈകുന്നേരം വരെ പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു . ഉച്ചവരെ പരീക്ഷ ഉള്ള  ദിവസങ്ങൾ  അതിന് ശേഷം ഞങ്ങളുടെ വർക്കുകൾ എഴുതാൻ ഉപയോഗിച്ച്.  ഞാനും ഫാത്തിമയിൽ നിന്നുമുള്ള സൂര്യയും കൂടി ആയിരുന്നു 8C, 8D ൽ നിന്നിരുന്നത്. ആദ്യമായിട്ടാണ്    ഇത്തരത്തിൽ പരീക്ഷ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ സാധിച്ചത്. എനിക്ക് 8C ൽ ആയിരുന്നു 10 A യിലെ 10 പെൺകുട്ടികളും 8 B യിലെ 20 പെൺകുട്ടികളും ആയിരുന്നു ഞാൻ നിന്ന ക്ലാസ്സിൽ ഉണ്ടായിരുന്നത്.  3 :45 ന് ഞങ്ങൾ പതിവു പോലെ വീട്ടിലേക്ക് മടങ്ങി