Weekly Diary
ബുധൻ, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു സബ്ജില്ലാ കലോത്സവം. നാല് ദിവസങ്ങളിലും ഞങ്ങൾക്ക് വിവിധ തരത്തിലുള്ള ജോലികൾ കലോത്സവവുമായി ബന്ധപ്പെട്ടു കിട്ടിയിരുന്നു. തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, കോൽക്കളി, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ വിവിധയിനം പരിപാടികൾ ആയിരുന്നു സ്കൂളിൽ അരങ്ങേറിയത്. അപ്പീൽ നൽകുന്ന ഓഫീസിൽ ആയിരുന്നു എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നത്. അവസാന ദിവസം ട്രോഫി കമ്മറ്റിയിലും. നാല് ദിവസവും ഞങ്ങൾക്ക് സ്കൂളിൽ നിന്ന് ലഭിച്ചത് ജീവിതത്തിൽ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു
No comments:
Post a Comment